07
Sep 2018
Malayalam Pallikoodam മലയാളം പള്ളിക്കൂടം ബാൾട്ടിമോർ പാഠ്യ പദ്ധതി പ്രിയ രക്ഷിതാക്കളേ , എല്ലാവർക്കും ക്ഷേമമെന്ന് കരുതുന്നു .ശനിയാഴ്ച തോറുമുള്ള നമ്മുടെ മലയാളം ക്ലാസുകൾ പ്രധാനമായും വിശുദ്ധ കുർബാന / വിശുദ്ധ ബൈബിളിനെ ആസ്പദമാക്കിയുള്ള പാഠ്യ പദ്ധതി ആയിരിക്കും . മലയാള ഭാഷയുടെ സൗന്ദര്യം ഒട്ടും നഷ്ടപ്പെടാതെ കുട്ടികൾക്ക് വളരെ എളുപ്പത്തിൽ വിശുദ്ധ കുർബാനയെ മലയാള ഭാഷയിൽ മനസ്സിലാകുംവിധം വളരെ ലളിതമായി ,അടുക്കും ചിട്ടയോടും കൂടി തയ്യാറാക്കിയിരിക്കുന്ന ഈ പാഠ്യ പദ്ധതിയിൽ മാതാപിതാക്കളുടെ പങ്ക് വളരെ വലുതാണ് . ആയതിനാൽ നിങ്ങളുടെ മക്കളുടെ സജ്ജീവ പങ്കാളിത്തം വിശുദ്ധ കുർബാനയിൽ ഉണ്ടാകുവാൻ അവരെ മലയാളം ക്ലാസ്സിൽ ചേർക്കാൻ സ്നേഹപൂർവ്വം നിർബന്ധിക്കുന്നു. എല്ലാ ശനിയാഴ്ചകളിലും രാവിലെ ഒൻപതു മണി മുതൽ പത്തര മണി (9 am -10 :30 am ) വരെയാണ് ക്ലാസ് . താൽപ്പര്യമുള്ളവർ താഴെ പറയുന്ന ഏതെങ്കിലും നമ്പറുമായി......
Read More